FLASH NEWS

ഗ്രൂപ്പിസം കൊണ്ട് ബി.ജെ.പി തോറ്റ മണ്ഡലമേത് ? : 'നിലപാടിൻ്റെ ' രണ്ടാം ഭാഗത്തിൽ വി.മുരളീധരൻ

March 24,2022 05:10 PM IST

കേരളത്തിലെ ബി.ജെ.പിയിലുള്ള ഗ്രൂപ്പിസത്തെക്കുറിച്ച് വിശദമായി ചർച്ച ചെയ്ത് ദേശീയ നേതാവും കേന്ദ്ര മന്ത്രിയുമായ വി.മുരളീധരൻ. മുഖം ന്യൂസിൻ്റെ 'നിലപാടിൻ്റെ' രണ്ടാം ഭാഗത്തിലാണ് ഈ വിഷയത്തിലുള്ള തൻ്റെ 'നിലപാട് ' മുരളീധരൻ തുറന്നടിച്ചത്.

II വീഡിയോ കാണാം II

 

 

മുരളീധര പക്ഷമെന്നും കൃഷ്ണദാസ് വിഭാഗമെന്നും വിളിക്കുന്നതിൻ്റെ യുക്തിയെക്കുറിച്ചും മുരളീധരൻ മറു ചോദ്യമുന്നയിക്കുന്നു. ഇതിൽ എന്തു ചെയ്യണമെന്ന് താനും കൃഷ്ണദാസും ധാരണയിൽ എത്തിയിട്ടുണ്ടെന്നും ഇദ്ധേഹം വ്യക്തമാക്കുന്നു.

 

 

താൻ എല്ലാവരോടും സൗഹാർദ്ധത്തോടെ മാത്രമേ ഇടപെടാറുള്ളുവെന്ന് വ്യക്തമാക്കിയ മുരളീധരൻ ഡെൽഹിയിലെ തൻ്റെ വസതിയുടേയും ഓഫീസിൻ്റെയും വാതിലുകൾ എല്ലാവർക്കുമായ് തുറന്നിട്ടിരിക്കുകയാണെന്നും വെളിപ്പെടുത്തുന്നു. താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധത്തെക്കുറിച്ചും 'നിലപാടിൽ' തുറന്നു പറയുന്ന മുരളീധരൻ, മോദി നല്ല നർമബോധമുള്ള രാഷ്ട്രീയക്കാരനാണെന്നും ജനസേവനം മാത്രമാണ് അദ്ധേഹത്തിൻ്റെ മനസിലുള്ളതെന്നും ഓർമിപ്പിക്കുന്നു.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.